ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഒന്‍പത് മരണം

OCTOBER 28, 2025, 7:27 PM

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍  ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ആരോപിച്ച് ശക്തമായ ആക്രമണം നടത്താന്‍ പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യാക്രമണത്തിന് സൈന്യത്തോട് നെതന്യാഹു നിര്‍ദേശിച്ചത്. 

എങ്ങനെ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിര്‍ത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാര്‍ഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രയേല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഹമാസും ആരോപിക്കുന്നു. ആക്രമണഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍, ബന്ദിയുടെ മൃതദേഹം കൈമാറുന്നത് വൈകുമെന്നും ഹമാസ് അറിയിച്ചു. ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങള്‍, ഏകദേശം രണ്ട് വര്‍ഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ 'വ്യക്തമായ ലംഘനം' എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഇനി 13 മൃതദേഹങ്ങളാണ് ഹമാസ് കൈമാറാനുള്ളത്. തിരച്ചിലിന് വലിയ യന്ത്രോപകരണങ്ങള്‍ കിട്ടാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നാണ് ഹമാസ് വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam