സ്വീഡനിലെ പുതുതായി നിയമിതതയായ ആരോഗ്യമന്ത്രി എലിസബെത്ത് ലാന്‍ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 48 കാരിയായ എലിസബെത്ത് ലാന്‍ കുഴഞ്ഞു വീണത്.
സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബാ ബുഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സംഭവം. ആരോഗ്യമന്ത്രിയും ഇവര്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്ന ലാന്‍ പെട്ടെന്ന് മുന്നോട് ചരിയുകയും പോഡിയത്തോടൊപ്പം കമഴ്ന്നു വീഴുകയുമായിരുന്നു.
ഉടന്‍ തന്നെ ലാനിനടുത്തേക്ക് പോകുന്നതും എബ്ബാ ബുഷ് അടക്കമുള്ളവരും മാധ്യമപ്രവര്‍ത്തകരും ലാനിനടുത്തേക്ക് സഹായിക്കുന്നതിനായി വരുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നത് വരെ കുറച്ചു സമയത്തേക്ക് ലാന്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
