ജറുസലേം: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ വോട്ടെടുപ്പിന് മുമ്പ് പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
പാലസ്തീൻ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യുഎസ് കരട് പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
പാലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാൻ നെതന്യാഹുവിന്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്പും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിന്റെ അതിർത്തിയിൽ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നുണ്ട്. എന്നാൽ, ഗാസയിലെ വെടിനിർത്തൽ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്പോൾ, നിലപാടിൽ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
