ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നിന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ വിളിച്ച് മാപ്പ് ചോദിച്ചു. അല്‍താനിയെ ഫോണില്‍ വിളിച്ചാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്.
സെപ്റ്റംബറില്‍ ദോഹയില്‍ ബോംബാക്രമണം നടത്തിയതിന് ക്ഷമാപണം നടത്തിയതായി ഇസ്രായേലിന്റെ ചാനല്‍ 12 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനെ വൈറ്റ് ഹൗസിലേയ്ക്ക് ക്ഷണിച്ചിരുന്നു.
ഭീകര സംഘടനയുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ മാസം ദോഹയില്‍ ഹമാസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചതില്‍ പ്രസിഡന്റ് ട്രംപ് നിരാശയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി ട്രംപ് നെതന്യാഹുവിന് മുന്‍പില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്