പലസ്തീന് പിന്തുണയുമായി ഇറ്റലിയിൽ രാജ്യ വ്യാപക പ്രക്ഷോഭവുമായി തൊഴിലാളികൾ.പ്രക്ഷോഭത്തിന്റെ ഭാഗമായി തുറമുഖത്തൊഴിലാളികൾ തുറമുഖങ്ങൾ ഉപരോധിച്ചു. ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ജെനോവ, ലിവോർണോ, ട്രൈസ്റ്റെ എന്നീ തുറമുഖങ്ങളിലും പ്രതിഷേധം നടന്നു. തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് സ്കൂളുകൾ അടക്കുകയും പ്രതിഷേധം പൊതുഗതാഗതത്തെ ബാധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് ആയുധങ്ങളും മറ്റ് സാധനങ്ങളും കൈമാറുന്നതിനുള്ള ഇടമായി ഇറ്റലിയെ ഉപയോഗിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഇറ്റലിയിൽ ഉയരുന്നത്. യൂറോപ്പിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറ്റലി.ബ്രിട്ടനും ഫ്രാൻസുമെല്ലാം സ്വതന്ത്ര്യ പലസ്തീനെ അംഗീകരിച്ചപ്പോഴും ഇറ്റലി ഇതുവരെ അതിന് തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
