മ്യൂണിക്ക്: മ്യൂണിക്ക് വിമാനത്താവളം താല്‍കാലികമായി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഡ്രോണുകള്‍ വ്യാപകമായി കണ്ടതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂണിക്ക് വിമാനത്താവളം ഇന്നലെ രാത്രി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി എന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷം ആകെ 17 വിമാനങ്ങളാണ് നിര്‍ത്തിവച്ചത്. ഇത് ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചതായി മ്യൂണിക്ക് വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, എത്തിച്ചേരുന്ന 15 വിമാനങ്ങള്‍ ജര്‍മ്മന്‍ നഗരങ്ങളായ സ്റ്റട്ട്ഗാര്‍ട്ട്, ന്യൂറംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, അയല്‍രാജ്യമായ ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്