ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്ന തരത്തില്‍ പാക്കിസ്ഥാന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു. 27-ാം ഭേദഗതി പ്രകാരം കരസേനാ മേധാവിയുടെയും സായുധ സേനയുടെ കമാന്‍ഡറുടെയും നിയമനത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243-ല്‍ മാറ്റം വരുത്തും. ഇതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും.
ഭരണഘടനാ ഭേദഗതി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 27-ാം ഭേദഗതിക്ക് പിന്തുണ തേടി സര്‍ക്കാര്‍ തന്നെ സമീപിച്ചതായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) മേധാവി ബിലാവല്‍ ഭൂട്ടോ സമൂഹ മാധ്യമത്തില്‍ കുറിച്ചതിനെ തുടര്‍ന്നാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ സംസാരിക്കവെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.
അതേസമയം ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഭരണഘടന മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷമായ പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. മെയ് മാസത്തില്‍ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നാണ് കരസേനാ മേധാവി അസിം മുനീറിനെ പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ആയി നിയമിച്ചത്. യു.എസ് ഉള്‍പ്പെടെയുള്ള പല വിദേശ സന്ദര്‍ശനങ്ങളിലും അസിം മുനീറാണ് പ്രതിനിധി സംഘത്തെ നയിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
