കാഠ്മണ്ഡു: പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ച നേപ്പാളില്‍ ജനക്കൂട്ടം അഴിഞ്ഞാടി. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗദലിനെ സമരക്കാര്‍ തെരുവിലൂടെ ഓടിച്ചു. ഇത് നേപ്പാളിന്റെ ധനമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ പൗദല്‍ ആണ് എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാറിനെ സമരക്കാര്‍ ജീവനോടെ ചുട്ടു കൊന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കാഠ്മണ്ഡുവിനടുത്ത ദല്ലുവിലെ ഇവരുടെ വീടിന് ജനക്കൂട്ടം തീയിട്ട വേളയില്‍ വീടിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. സോഷ്യല്‍ മീഡിയ നിരോധനം, അഴിമതി എന്നിവയ്ക്കെതിരെ തെരുവിലിറങ്ങിയ കൗമാരക്കാരുടെ കൂട്ടം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതോടെ സമരം രാജ്യവ്യാപകമായി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് സമരം ശക്തം. ഇവിടെ സുപ്രീംകോടതി മന്ദിരം, പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി എന്നിവയ്ക്കെല്ലാം സമരക്കാര്‍ തീയിട്ടു.
സമരക്കാരെ നേരിടാന്‍ പല ഭാഗങ്ങളിലും വെടിവയ്പ്പുണ്ടായി. 22 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള വിവരം. മന്ത്രിമാരുടെയും ബന്ധുക്കളുടെയും കുത്തഴിഞ്ഞ ഇടപാടുകളും അഴിമതിയുമാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
