ന്യൂയോർക്ക് : ഗാസയിലും വെസ്റ്റ് ബാങ്കിലും പാലസ്തീനികളുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ കാരണം ഇസ്രായേൽ സൈന്യത്തിന് നൽകുന്ന സേവനങ്ങൾ മൈക്രോസോഫ്റ്റ് നിർത്തിവച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് സര്‍വീസുകളും ഉപയോഗിച്ചാണ് ഇസ്രയേല്‍ പാലസ്തീന്‍കാരുടെ ഫോണ്‍ സന്ദേശങ്ങളുടെ വിവരങ്ങളടക്കം ചോര്‍ത്തിയതെന്നാണ് വിവരം. അതിനാലാണ് ഈ സേവനങ്ങൾ മൈക്രോസോഫ്റ്റ് റദ്ദാക്കിയത്.
ഓഗസ്റ്റിൽ യുകെയിലെ ഗാർഡിയൻ പത്രത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ അന്വേഷണത്തിൽ റിപ്പോർട്ട് ശരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൈക്രോസോഫ്റ്റ് നടപടിയെടുത്തത്. അതേസമയം നിരവധി പേര്‍ മൈക്രോസ്ഫ്റ്റ് ഇസ്രയേല്‍ ആര്‍മിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്