കാർ അപകടം; പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകൻ എംബോങ്കെനി എന്‍ഗെമ അന്തരിച്ചു 

DECEMBER 29, 2023, 9:44 AM

കാർ അപകടത്തിൽ പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകനും നാടകകൃത്തും നിര്‍മാതാവുമായ എംബോങ്കെനി എന്‍ഗെമ (68) മരിച്ചതായി റിപ്പോർട്ട്. 

ബുധനാഴ്ച കിഴക്കന്‍ മുനമ്പിലെ ലുസികിസികിയില്‍ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തുമടങ്ങവേയാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.

1988-ല്‍ നിര്‍മിച്ച ‘സരാഫിന’ എന്ന നാടകത്തിലൂടെയാണ് എന്‍ഗെമ ശ്രദ്ധിക്കപ്പെടുന്നത്. 1992-ല്‍ വൂപി ഗോള്‍ഡ്ബര്‍ഗ് അഭിനയിച്ച ഇതിന്റെ ചലച്ചിത്രാവിഷ്‌കാരം ടോണി, എമ്മി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശം നേടുകയുംചെയ്തു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ മരണത്തില്‍ അനുശോചിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam