ബെര്‍ലിന്‍: പശ്ചിമ ജര്‍മ്മനിയിലെ ഹെര്‍ഡെക്കെയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 57 കാരിയായ ഐറിസ് സ്റ്റാള്‍സരാണ് സ്വന്തം വസതിക്ക് സമീപം ആക്രമണത്തിന് ഇരയായത്. തെരുവില്‍ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സംഘം യുവാക്കള്‍ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. കുത്തേറ്റതിന് ശേഷം സ്റ്റാള്‍സര്‍ വസതിയില്‍ അഭയം തേടുകയായിരുന്നു. സ്റ്റാള്‍സറിന് കഴുത്തിലും വയറ്റിലും ഗുരുതരമായി കുത്തേറ്റിട്ടുണ്ടെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്