ദക്ഷിണ കൊറിയയിലെ കാർ പാർട്സ് ഫാക്ടറിയിൽ വൻ തീപിടിത്തം;14 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

MARCH 21, 2026, 11:46 AM

സിയോൾ: ദക്ഷിണ കൊറിയയിലെ നഗരമായ ഡേജോണിൽ സ്ഥിതിചെയ്യുന്ന ഒരു ഓട്ടോ പാർട്സ് ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 14 പേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച രക്ഷാപ്രവർത്തകർ കണ്ടെത്തിയാതായി റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്ന് ആണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ കുറഞ്ഞത് 59 പേർക്ക് പരിക്കേറ്റതായും നാല് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

25 പേർക്ക് ഗുരുതര പരിക്കുകളുണ്ടെങ്കിലും, ഇവരുടെ ജീവൻ ഭീഷണിയിലാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് 500-ത്തിലധികം അഗ്നിശമനസേന, പൊലീസ്, അടിയന്തരസേവന വിഭാഗങ്ങൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനും തീ നിയന്ത്രണത്തിനുമായി വിന്യസിച്ചിരുന്നു.

തീപിടിത്തത്തിൽ ഫാക്ടറിയുടെ ഒരു കെട്ടിടം പൂർണ്ണമായി നശിച്ചു. ആദ്യം അഗ്നിശമന സേനക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് ഡ്രോൺ സാങ്കേതിക വിദ്യയിലുള്ള അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് കെട്ടിടം തണുപ്പിക്കുകയും സുരക്ഷാ പരിശോധന നടത്തുകയും ചെയ്തതിന് ശേഷം ആണ് കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചത് എന്ന് ഡേഡോക് ജില്ലയുടെ അഗ്നിശമന മേധാവിയായ നാം ഡ്യൂക്-വൂ അറിയിച്ചു.

vachakam
vachakam
vachakam

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 1:18ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, സ്ഫോടനത്തിന് പിന്നാലെ തീ വേഗത്തിൽ പടർന്നതായാണ് സാക്ഷികൾ പറയുന്നത്. മരിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ഒമ്പത് പേരുടെ തിരിച്ചറിയലിനായി ജനറ്റിക് പരിശോധന പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam