ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ടകീഴടങ്ങല്‍; സുരക്ഷാ സേനയ്ക്ക് മുന്നില്‍ എത്തിയത് 208 പേര്‍

OCTOBER 17, 2025, 12:33 PM

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ടകീഴടങ്ങല്‍208 മാവോയിസ്റ്റുകള്‍ കീഴടങ്ങല്‍. 110 സ്ത്രീകളും 98 പുരുഷന്മാരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര കമ്മിറ്റിയംഗം, നാല് സോണല്‍ കമ്മിറ്റി അംഗങ്ങള്‍, ഒരു റീജിയണല്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച് പൊലീസിന്റെ മുന്നില്‍ എത്തിയത്.

അബുജ്മദ്, ബസ്തര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 153 ആയുധങ്ങളും സുരക്ഷാസേനയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ ദിവസത്തെ ഛത്തീസ്ഗഢിന്റെ ചരിത്ര ദിനം എന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആകെ 258 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam