മാഞ്ചസ്റ്റര്‍: സ്‌പോണ്‍സര്‍ നിയമങ്ങളെ സംബന്ധിച്ച് പ്രീമിയര്‍ ലീഗും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നിലനിന്നിരുന്ന കേസ് ഒത്തു തീര്‍പ്പായി. പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. അസോസിയേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷന്‍ റൂള്‍സ് അഥവാ ഒരേ ഉടമസ്ഥതയിലുള്ള കമ്പനികളുമായി ക്ലബ്ബുകള്‍ നടത്തുന്ന വാണിജ്യ കരാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് സിറ്റി നിയമ നടപടിക്ക് ഒരുങ്ങിയത്.
2021 ല്‍ ന്യുകാസില്‍ യുണൈറ്റഡിനെ സൗദി ഉടമകള്‍ ഏറ്റെടുത്തപ്പോള്‍ നിലവില്‍ വന്ന നിയമമാണിത്. ക്ലബ്ബിന്റെ ഉടമസ്ഥരുമായി ബന്ധമുള്ള കമ്പനികള്‍ ക്ലബ്ബുകളുമായി ഒപ്പുവെയ്ക്കുന്ന വാണിജ്യ കരാറുകള്‍ അതിന്റെ ന്യായമായ വിലയില്‍ തന്നെ കണക്കാക്കണം എന്നാണ് ഈ നിയമം പറയുന്നത്. കൃത്രിമ കണക്കുകളുണ്ടാക്കി ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയ് നിയമങ്ങള്‍ ലംഘിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
എന്നാല്‍ ഇതില്‍ ചെല്‍സി, എവര്‍ട്ടണ്‍ പോലുള്ള ക്ലബ്ബുകളുടെ ഉടമകള്‍ എടുത്തിരുന്ന ഷെയര്‍ഹോള്‍ഡര്‍ ലോണുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നായിരുന്നു സിറ്റിയുടെ വാദം. ഇത് ശേരിവച്ച കോടതി വിധി വന്നതോടെ പ്രീമിയര്‍ ലീഗ് മറ്റ് ക്ലബ്ബുകളുമായി കൂടിയാലോചിച്ച ശേഷം നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നു. പുതിയ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ക്ക് സമ്മതമാണെന്ന് സിറ്റി അറിയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
