ലണ്ടന്‍: ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മേയര്‍ സാദിഖ് ഖാന്‍. യുഎസ് പ്രസിഡന്റ് വംശീയ വാദിയും ലിംഗ വിവേചകനും സ്ത്രീ വിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്ന ആളാണെന്നുമായിരുന്നു സാദിഖ് ഖാന്റെ പ്രതികരണം.
ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പ്രസംഗത്തില്‍ സാദിഖ് ഖാനെ മോശം മേയര്‍ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ലണ്ടന്‍ ശരിഅത്ത് നിയമത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
'ഒരു വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്നയാളുമാണ് ഡൊണാള്‍ഡ് ട്രംപ്. ലണ്ടന്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമാണ്. എല്ലാ യുഎസ് നഗരങ്ങളേക്കാളും സുരക്ഷിതമാണ്. ഇവിടേക്ക് മാറിത്താമസിക്കുന്ന യുഎസ് പൗരന്മാരെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.'- സാദിഖ് ഖാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്