ഇസ്ലാമാബാദ്: ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സും (ഐഎസ്‌കെപി) ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടു ഭീകരസംഘടനകളുടെയും സംഗമത്തിന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ ആണ് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ലഷ്‌കറെ തൊയ്ബ കമാന്‍ഡറായ റാണാ മുഹമ്മദ് അഷ്ഫാഖിന് ഐഎസ്‌കെപി ബലൂചിസ്ഥാന്‍ കോര്‍ഡിനേറ്റര്‍ മിര്‍ ഷഫീഖ് മെംഗല്‍ ഒരു തോക്ക് സമ്മാനിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. റാണാ മുഹമ്മദ് അഷ്ഫാഖിനാണ് ലഷ്‌കറെ ശൃംഖല വികസിപ്പിക്കുന്നതിനും പുതിയ മര്‍ക്കസുകള്‍ സ്ഥാപിക്കുന്നതിനും വിവിധ വിഭാഗങ്ങളിലുള്ള മറ്റ് ഭീകര സംഘടനകളുമായി ഏകോപിപ്പിക്കുന്നതിനും ചുമതല. മുന്‍ ബലൂചിസ്ഥാന്‍ കാവല്‍ മുഖ്യമന്ത്രി നാസിര്‍ മെംഗലിന്റെ മകനായ മിര്‍ ഷഫീഖ് മെംഗല്‍, ബലൂച് പോരാളികളെ അടിച്ചമര്‍ത്തുന്നതിനായി പാകിസ്ഥാന്റെ ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരം 2010 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2018-ലാണ് ഐഎസ്ഐയുടെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ ബലൂചിസ്ഥാനിലെ മസ്തുങ്, ഖുസ്ദാര്‍ ജില്ലകളില്‍ ഐഎസ്‌കെപി തങ്ങളുടെ ആദ്യത്തെ രണ്ട് പ്രധാന ക്യാമ്പുകള്‍ സ്ഥാപിച്ചത്. 2010 മുതല്‍ സജീവമായ മെംഗലിന്റെ സ്‌ക്വാഡ് ബലൂച് വിഘടനവാദികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. പാകിസ്താനിലെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായി മെംഗലിനുള്ള അടുപ്പവും പരസ്യമാണ്. 2023-ല്‍ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്