കുവൈറ്റ്: വാണിജ്യാവശ്യത്തിനായി നായ്ക്കളെയും പൂച്ചകളെയും ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തി കുവൈത്ത് കാർഷിക മന്ത്രാലയം.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചതും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് സർക്കാർ തീരുമാനം.
അനിയന്ത്രിതമായ പ്രജനനം കുറയ്ക്കുന്നതിനും തെരുവുകളിൽ പലപ്പോഴും അവഗണിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന മൃഗങ്ങളുടെ വർദ്ധനവ് തടയുന്നതിനുമാണ് നിരോധനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ കുവൈത്ത് പൗരനും വീടുകളിൽ വളർത്താനായി പ്രതിവർഷം ഒരു നായയെ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. തെരുവ് മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് കാരണം അവയെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തങ്ങളാണ് സർക്കാർ ചെയ്യുന്നത്. ഇതിലൂടെ അനാവശ്യമായ ചെലവുകളാണ് ഉണ്ടാകുന്നത്.
മൃഗങ്ങളിലൂടെ രോഗങ്ങൾ വ്യാപിക്കുന്നത് പൊതു ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നെതെന്ന് അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
