സോള്‍ ആണവായുധം നിരാകരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലായെങ്കില്‍ യുഎസുമായുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നല്ല ഓര്‍മകള്‍ തനിക്കുണ്ടെന്നും ഞായറാഴ്ച നടന്ന സുപ്രീം പീപ്പിള്‍സ് അസംബ്ലി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
നേരത്തെ കിം ജോങ് ഉന്നുമായി ഈ വര്‍ഷം കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹമുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കിം ജോങ് ഉന്നുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ച മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
