കെയ്‌റോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരമുള്ള കരാറിലെത്താന്‍ സന്നദ്ധമാണെന്നും എന്നാല്‍ ഏതാനും വ്യവസ്ഥകളുണ്ടെന്നും വ്യക്തമാക്കി ഹമാസ്. ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടക്കുന്ന ഇസ്രായേല്‍ ഹമാസ് സമാധാന ചര്‍ച്ച രണ്ടാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെയായിരുന്നു ഹമാസിന്റെ പ്രതികരണം.
ഗാസയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്ന ഒരു കരാറില്‍ എത്താന്‍ എല്ലാ തടസങ്ങളെയും മറികടക്കാന്‍ ഈജിപ്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഹമാസ് പ്രതിനിധി സംഘം പ്രവര്‍ത്തിക്കുകയാണ്. യുദ്ധം അവസാനിക്കുമെന്നും ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുമെന്നും ഉറപ്പാക്കുന്ന കരാറാണ് ഉണ്ടാകേണ്ടത്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറിയാലേ സമാധാന ഉടമ്പടി സാധ്യമാകൂ എന്നും ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും ബന്ദികളെ കൈമാറുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആക്രമണം തടസമാണെന്നും ഹമാസ് വക്താവ് പറഞ്ഞു.
ചര്‍ച്ചയ്ക്കിടയിലും ഇസ്രയേല്‍ കര, കടല്‍, വ്യോമാക്രമണം തുടരുകയാണ്. സൈനിക നടപടി നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ആക്രമണം. തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസും വടക്ക് ഗാസ സിറ്റിയും അടക്കമുള്ള മേഖലകളില്‍ ആക്രമണമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്