ഇസ്രായേൽ അയയുന്നു; ഗാസയിൽ ആക്രമണം കുറയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകി 

OCTOBER 3, 2025, 10:11 PM

ടെൽ അവീവ്: ഗാസയിലെ ആക്രമണങ്ങൾ കുറയ്ക്കാൻ ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിരവധി നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചതിനെ തുടർന്നാണ് ഇസ്രായേലിന്റെ തീരുമാനം. 

ഹമാസിന്റെ പ്രതികരണം കണക്കിലെടുത്ത് ട്രംപിന്റെ 20 ഇന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും പ്രഖ്യാപിച്ചു. അതേസമയം, ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ഒരു യഥാർത്ഥ അവസരമാണിതെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു. 

കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നിരവധി വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേൽ ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്നും ട്രംപ് ഉത്തരവിട്ടു. കാര്യങ്ങൾ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നതിന് എല്ലാവർക്കും നന്ദി പറയുന്നതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam