പാലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 11 മരണം

NOVEMBER 18, 2025, 6:12 PM

ലെബനന്‍: പാലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ വ്യോമക്രമണം. തെക്കന്‍ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐന്‍ അല്‍-ഹില്‍വേയിലെ ക്യാംപിലാണ് ആക്രമണം ഉണ്ടായത്. വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 
ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. 

ഇസ്രയേലിനെതിരെ ആക്രമണം നടത്താനായുള്ള തയാറെടുപ്പിനായി ആ സ്ഥലം ഉപയോഗിച്ചിരുന്നെന്നും ഹമാസ് പ്രവര്‍ത്തിക്കുന്നിടത്തെല്ലാം അവര്‍ക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam