ഇറാനിൽ ഇസ്രയേൽ–അമേരിക്കൻ ആക്രമണം; തിരിച്ചടി ഭയന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ

FEBRUARY 28, 2026, 1:41 AM

ശനിയാഴ്ച രാവിലെ, ഇറാനെതിരെ “പ്രി-എംപ്റ്റീവ് സ്ട്രൈക്ക്” നടത്തിയതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പരിപാടിയെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾക്കിടയിൽ വൈറ്റ് ഹൗസ് ടെഹ്റാനിന് മേൽ സമ്മർദ്ദം വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ നടപടി എന്നാണ് ലഭിക്കുന്ന വിവരം.

ഇസ്രയേൽ മാധ്യമങ്ങളും അമേരിക്കൻ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ആക്രമണം സംയുക്തമായി നടത്തപ്പെട്ടതാണ്. ഇറാനിൽ വിവിധ സ്ഥലങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെൽ അവീവ് ഉൾപ്പെടെ രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

ഇരുരാജ്യങ്ങളും അവരുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam