ഡമാസ്കസ്: ഡമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനം ആക്രമിച്ചു ഇസ്രായേൽ. ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ തെക്കൻ സിറിയയിൽ സർക്കാർ സേനയുടെ വാഹനവ്യൂഹങ്ങൾക്ക് നേരെ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ചതിന് സ്വീഡയിലെ സായുധ സംഘങ്ങളെ സിറിയൻ പ്രതിരോധ മന്ത്രാലയം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി സിറിയൻ സൈനികർ തിരിച്ചടിക്കുകയും ഡ്രൂസ് ഭൂരിപക്ഷ പ്രവിശ്യയിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
