ടെൽ അവീവ്: ഇസ്രായേൽ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളെ നിരീക്ഷിക്കുന്നത് കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒഫെക് 19 എന്നാണ് പുതിയ ഉപഗ്രഹത്തിന്റെ പേര് എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
മധ്യ ഇസ്രായേലിലെ പാൽമാഹിം വ്യോമകേന്ദ്രത്തിൽനിന്നാണ് ചൊവ്വാഴ്ച വിക്ഷേപിച്ചത്. ഇതിന്റെ ആദ്യരൂപമായ ഒഫെക് 16 2023ൽ വിക്ഷേപിച്ചിരുന്നു.
ഒഫെക് 19 എന്ന് വിളിക്കപ്പെടുന്ന ഉപഗ്രഹം മിഡിൽ ഈസ്റ്റിലുടനീളമുള്ള ഏത് സ്ഥലത്തും തുടർച്ചയായി, ഒരേസമയം നിരീക്ഷണം നിലനിർത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മേജർ ജനറൽ അമീർ ബറാം പറഞ്ഞു.
സമീപ വർഷങ്ങളിൽ ഇസ്രായേൽ നിരവധി ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടുണ്ട്. ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ വലിയ തോതിൽ ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന കമ്പനിയായ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ഇസ്രായേലിനും യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നി രാജ്യങ്ങളിലേക്കും ഉപഗ്രഹങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ഡ്രോണുകൾ, എന്നിവ നിർമ്മിച്ച് നൽകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്