കെയ്‌റോ: ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കിയതോടെ 85 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റി സെന്ററിലേക്ക് മുന്നേറുന്ന ഇസ്രയേല്‍ കരസേനയെ പിന്തുണച്ച് ശക്തമായ വ്യോമാക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. നുസറേത്തില്‍ മാത്രം 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
അതേസമയം നഗരം വിടണമെന്ന ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഒട്ടേറെപ്പേര്‍ ഗാസ സിറ്റിയില്‍ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. ഗാസയിലേക്ക് സഹായവുമായി പോയ 50 കപ്പലുകളുടെ നേര്‍ക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കപ്പല്‍ വ്യൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറ്റലി ഒരു നാവികസേനാ കപ്പല്‍ അയച്ചിരുന്നു.
കൂടാതെ ഗാസയില്‍ വെടിനിര്‍ത്തലിനും ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്കില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടത്തി. പാലസ്തീനെ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്