ഗാസ: ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ സൈനിക നടപടിയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയിരുന്ന മധ്യ ഗാസയിലെ പ്രദേശങ്ങളില്‍ നിന്ന് ഒഴിയാന്‍ ജനങ്ങള്‍ക്ക് ഇസ്രായേല്‍ സൈന്യം ഞായറാഴ്ച ഉത്തരവ് നല്‍കി. ദെയ്ര്‍ അല്‍-ബലാഹിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആക്രമണം ആസന്നമാണെന്ന് സൂചിപ്പിക്കുന്നതാണ് നടപടി. പാലസ്തീന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.
ഹമാസ് ഇവിടെയാണ് ബന്ദികളെ സൂക്ഷിച്ചിരിക്കുന്നതെന്ന സംശയത്താല്‍ ഇതുവരെ ഇസ്രയേല്‍ സൈന്യം ഈ മേഖലയില്‍ ആക്രമണം നടത്തുന്നത് ഒഴിവാക്കുകയായിരുന്നു. മോചിപ്പിക്കാനുള്ള 50 ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യ ഗാസയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേല്‍ തീരുമാനം ബന്ദികളുടെ കുടുംബത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അതേസമയം ഐക്യരാഷ്ട്രസഭയുടെ ട്രക്കുകളുടെ വരവിനായി ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കുറഞ്ഞത് 67 പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഭക്ഷണക്ഷാമവും സഹായ വിതരണത്തിലെ വീഴ്ചയും മൂലം നൂറുകണക്കിന് ആളുകള്‍ ഉടന്‍ തന്നെ മരിക്കുമെന്ന് പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങള്‍ പട്ടിണിയിലാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ഞായറാഴ്ച പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
