ടെല്‍ അവീവ്: ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയില്‍ ഗാസ ബന്ദികളുടെ മൃതദേഹങ്ങളില്‍ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ഒക്ടോബര്‍ 7 ന് നടന്ന ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ ഇദാന്‍ ഷിറ്റിവിയുടേതാണ് മൃതദേഹം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഈ വിവരം പുറത്ത് വിട്ടത്.
ഇലാന്‍ വെയ്‌സ് എന്ന യുവാവിന്റെ മൃതദേഹത്തോടൊപ്പം മറ്റൊരു ബന്ദിയുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തതായി നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അന്ന് ആരാണെന്ന് വെളിപ്പെടുത്തായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മൃതദേഹം ഷിറ്റിവിയുടേതാണെന്ന് വെളിപ്പെടുത്തുന്നത്. വെയ്‌സിന്റെയും ഷ്റ്റിവിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ, ഗാസയില്‍ 48 ബന്ദികള്‍ ശേഷിക്കുന്നുണ്ടെന്നും അവരില്‍ 20 പേര്‍ മാത്രമേ ജീവനോടെയുള്ളൂ എന്ന് കരുതുന്നതായും ഇസ്രായേല്‍ പറയുന്നു.
2023 ഒക്ടോബര്‍ 7-ന് നോവ സംഗീതോത്സവം നടക്കുമ്പോഴുണ്ടായ ഹമാസ് ആക്രമണത്തില്‍ നിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഒഴിപ്പിക്കാനും ശ്രമിച്ചപ്പോഴാണ് ഷ്റ്റിവിയെ ടെല്‍ ഗാമ പ്രദേശത്ത് നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 28 വയസ്സായിരുന്നു പ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്