മൈതാനത്ത് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്റെ നിശബ്ദ പ്രതിഷേധം

MARCH 3, 2026, 4:51 AM

വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ടീമിന്റെ ശക്തമായ പ്രതിഷേധം. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിന് മുൻപ് ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ഇറാൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, താരങ്ങളും മുഖ്യ പരിശീലക മർസിയ ജാഫരിയും അത് പാടാൻ തയ്യാറായില്ല.

ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനി ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 മൈതാനത്ത് ദേശീയ ഗാനം മുഴങ്ങിയപ്പോൾ താരങ്ങൾ അനങ്ങാതെ നേരെ നോക്കി നിൽക്കുകയായിരുന്നു. സാധാരണ ഗതിയിൽ ദേശീയ ഗാനം ആലപിക്കാറുള്ള താരങ്ങൾ ഇത്തവണ അതിൽ നിന്നും വിട്ടുനിന്നു.

vachakam
vachakam
vachakam

മത്സരത്തിന് ശേഷം ഖമേനിയുടെ മരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളിൽ നിന്നും ക്യാപ്റ്റൻ സെഹ്‌റ ഘൻബാരിയും പരിശീലക ജാഫരിയും ഒഴിഞ്ഞുമാറി. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശ്രമിച്ചെങ്കിലും എ.എഫ്.സി (AFC) പ്രതിനിധി ഇടപെട്ട് അത് തടയുകയും ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പ്രതിഷേധങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ ഇറാൻ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ചോ യു-റിയും രണ്ടാം പകുതിയിൽ കിം ഹ്യെ-റി, കോ യൂ-ജിൻ എന്നിവരും കൊറിയക്കായി ഗോളുകൾ നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam