ടെഹ്റാന്‍: ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍. സ്റ്റെല്‍ത്ത് ബോംബര്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇപ്പോള്‍ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ ഗുരുതരമാണ്. അതിനാല്‍ ആണവ സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ആണവ സമ്പുഷ്ടീകരണം തുടരുക തന്നെ ചെയ്യുമെന്ന് അറാഖ്ചി ഫോക്സ് ന്യൂസിനോട് വ്യക്തമാക്കുകയായിരുന്നു. ആക്രമണങ്ങള്‍ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറാഖ്ചി അറിയിച്ചു. എന്നാല്‍ അത് നേരിട്ടുള്ള ചര്‍ച്ചകളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും അത് സമാധാനപരമായി തുടരുമെന്നും ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ക്കായി പോകില്ലെന്നും തെളിയിക്കാന്‍ ആവശ്യമായ ഏത് നടപടികള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. പകരമായി, അവര്‍ ഉപരോധം നീക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ മന്ത്രി പറഞ്ഞു.
ആക്രമണങ്ങള്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യൂറേനിയത്തെ എങ്ങനെ ബാധിച്ചുവെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടന വിലയിരുത്തുകയാണെന്നും കണ്ടെത്തലുകള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ (ഐഎഇഎ) അറിയിക്കുമെന്നും അറാഖ്ചി പറഞ്ഞു. എന്നാല്‍, ഐഎഇഎയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന നിയമത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഐഎഇഎ പരിശോധകര്‍ ഈ മാസാദ്യം ഇറാന്‍ വിട്ടിരുന്നു.
അതേസമയം, തുര്‍ക്കിയില്‍ വെച്ച് ഇറാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ പ്രതിനിധികളുമായി 25-ന് ചര്‍ച്ച നടത്താന്‍ ഇറാന്‍ തയ്യാറെടുക്കുന്നുണ്ട്. ചര്‍ച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
