ടെഹ്‌റാന്‍: കഴിഞ്ഞ മാസം ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ തകര്‍ന്ന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പുനസ്ഥാപിച്ചതായി ഇറാന്‍. ഇറാന്‍ ആര്‍മിയുടെ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മഹ്‌മൂദ് മൗസവിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണിലെ സംഘര്‍ഷത്തിനിടെ ഇസ്രായേലിന്റെ വ്യോമസേന ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിക്കുകയും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തിരുന്നു.
'ഞങ്ങളുടെ ചില വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ഇത് ഞങ്ങള്‍ക്ക് മറച്ചു പിടിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല, പക്ഷേ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആഭ്യന്തര വിഭവശേഷി ഉപയോഗിക്കുകയും വ്യോമാതിര്‍ത്തി സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി അനുയോജ്യമായ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്ന മുന്‍കൂട്ടി ക്രമീകരിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് അവ മാറ്റിസ്ഥാപിക്കുകയും ചെയ്തു,' മൗസവി പറഞ്ഞു.
യുദ്ധത്തിന് മുമ്പ് റഷ്യന്‍ നിര്‍മ്മിത എസ്-300 സിസ്റ്റത്തിന് പുറമേ, ഇറാന് തദ്ദേശീയമായി നിര്‍മ്മിച്ച ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനമായ ബാവര്‍-373 യും ഉണ്ടായിരുന്നു. ഇവയ്്‌ക്കൊന്നും ഇസ്രയേല്‍ ആക്രമണത്തെ പ്രതിരോധിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
