ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്ന് രണ്ട് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ സ്ഥിരീകരിച്ചു. കുവൈറ്റിലേക്ക് നിരവധി തവണ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണത്തില്‍ ഖത്തര്‍ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു.
എന്നാല്‍ ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഖത്തര്‍, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങള്‍ അറിയിച്ചു. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കൻ സേനയെ പിന്തുണയ്ക്കുന്നതോ അവർക്ക് താവളങ്ങൾ ഒരുക്കുന്നതോ ആയ ഏത് രാജ്യവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ വൻ തിരിച്ചടി നൽകുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
