ടെഹ്‌റാൻ: യുഎസുമായുള്ള ചർച്ചകളിൽ തനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്നാൽ അവരുമായി തുല്യമായ ഒരു കരാറിലെത്താൻ ശ്രമിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു അരാഗ്ചിയുടെ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധ സാധ്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. "യുദ്ധത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല. തെറ്റായ വിവരങ്ങളെയും അത്തരം പ്രചാരണങ്ങളെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ചില ആളുകൾ ട്രംപിനെ യുദ്ധത്തിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നു. അവർ അത് സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് ചെയ്യുന്നത്. എന്നാൽ ശരിയായ തീരുമാനം എടുക്കാൻ ട്രംപ് മിടുക്കനാണെന്ന് ഞാൻ കരുതുന്നു," അരാഗ്ചി പറഞ്ഞു.
യു.എസുമായുള്ള ചർച്ചകളിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടമായിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമിക്കുന്നത്. ചില സൗഹൃദരാജ്യങ്ങൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുടെ പിന്തുണയോടെ ട്രംപുമായി തുല്യതയുള്ള ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അബ്ബാസ് അരാഗച്ചി വ്യക്തമാക്കി. യു.എസുമായി തുടർ ചർച്ചകൾക്ക് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങൾ നിർമിക്കരുതെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ആ ഇടപാടിന് ഞങ്ങൾ തയാറാണ്. എന്നാൽ, അതിന് പകരമായി തങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്നും അരാഗച്ചി ആവശ്യപ്പെട്ടു.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു. ഇത്തവണ യു.എസ്-ഇറാൻ യുദ്ധമുണ്ടായാൽ അത് മേഖലയിലാകെ പടരുമെന്നും വളരെ അപകടകരമായിരിക്കുമെന്നും അരാഗച്ചി മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുമായി ഗ്രീസ് സർക്കാർ
ഇറാന്റെ ചാവേർ ഡ്രോണുകളെ തുരത്താൻ വെറും 2,500 ഡോളറിന്റെ മാന്ത്രിക വിദ്യ; ഗൾഫ്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗൾഫ് രാജ്യങ്ങളിൽ അപായ സൂചന; ബഹ്റൈൻ, യുഎഇ, കുവൈറ്റ്, ഇസ്രായേൽ
ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ