ടെഹ്രാൻ: ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇറാനിൽ ഒരാളെ വധിച്ചു. ബാബക് ഷഹബാസി എന്ന വ്യക്തിയെ ആണ് വധിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ ഡാറ്റാ സെന്ററുകളെയും സുരക്ഷാ സൗകര്യങ്ങളെയും കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലി സ്രോതസ്സുകൾക്ക് വിറ്റു എന്ന കുറ്റം ചുമത്തിയാണ് വധശിക്ഷ നടപ്പാക്കിയത്. അതേസമയം ഷഹബാസിയെ ഉപദ്രവിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന ആരോപണവുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി.
സഹായം വാഗ്ദാനം ചെയ്ത് ഉക്രൈൻ പ്രസിഡൻ്റ് വ്ലോഡിമിർ സെലൻസ്കിക്ക് കത്തെഴുതിയതിനെ തുടർന്നാണ് ഷഹബാസിയെ കസ്റ്റഡിയിലെടുത്തതെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ബാബക് ഷഹബാസിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. സാധാരണ തടവുകാരെ തൂക്കിലേറ്റുകയാണ് ഇറാൻ്റെ രീതി. ഇസ്രായേലുമായി 12 ദിവസം നീണ്ട സംഘർഷത്തിനിടെ ചാരവൃത്തി ആരോപിച്ച് എട്ടുപേരെ ഇറാൻ തൂക്കിക്കൊന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്