ജറുസലേം: ഗാസയില്‍ രാജ്യാന്തര സേനയെ നിയോഗിക്കുന്നതിനുള്ള യുഎന്‍ പ്രമേയം തയാറാക്കിവരുന്നതായി ഫ്രാന്‍സ്. ബ്രിട്ടനും യുഎസുമായി ചേര്‍ന്നാണു പ്രമേയം അവതരിപ്പിക്കുക.
യുഎന്‍ അംഗീകാരത്തോടെ വേണം രാജ്യാന്തര സേനയെ നിയോഗിക്കാനെന്ന് അറബ് രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിലേക്ക് 200 യുഎസ് സൈനികരെ അയയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുഎസ് സേന ഗാസയില്‍ പ്രവേശിക്കില്ലെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി.
അതേസമയം വെടിനിര്‍ത്തല്‍ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയില്‍ ആവശ്യത്തിനു സഹായമെത്താത്ത സ്ഥിതിയാണെന്ന് യുഎന്‍ ഏജന്‍സികള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്