അര്‍മേനിയയിലെ സഡഖ്ലോ അതിര്‍ത്തിയില്‍ നിന്നും ജോര്‍ജിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 56 ഇന്ത്യന്‍ പൗരന്മാര്‍ക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തല്‍. ഒരു യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത രേഖകളും ഇ-വിസകളും ഉണ്ടായിരുന്നിട്ടും അതിര്‍ത്തിയില്‍ കഠിനമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായും മതിയായ ആശയവിനിമയമോ പിന്തുണയോ കുറവായിരുന്നുവെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
മതിയായ രേഖകള്‍ കൈവശമുണ്ടായിരുന്നിട്ടും താന്‍ ഉള്‍പ്പെടെയുള്ള 56 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തിയില്‍ ജോര്‍ജിയന്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അവഗണന നേരിട്ടതായി യുവതി പോസ്റ്റില്‍ വിശദീകരിക്കുന്നു. അര്‍മേനിയയില്‍ നിന്ന് സഡഖ്ലോ അതിര്‍ത്തി വഴിയാണ് സംഘം ജോര്‍ജിയയിലേക്ക് പ്രവേശിച്ചതെങ്കിലും ഭക്ഷണമോ ശുചിമുറികളോ ഇല്ലാതെ അഞ്ച് മണിക്കൂറിലധികം സമയം മരവിക്കുന്ന തണുപ്പില്‍ കാത്തിരിക്കേണ്ടി വന്നുവെന്നും ഇന്ത്യന്‍ അധികാരികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബാധിതര്‍ക്കുവേണ്ടി ഇടപെടുകയും ചെയ്യണമെന്നും അവര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഒരു ആശയവിനിമയവും ഇല്ലാതെ തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ രണ്ട് മണിക്കൂറോളം പിടിച്ചുവച്ചു. കന്നുകാലികളെ പോലെ നടപ്പാതയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. കുറ്റവാളികളെന്ന പോലെ തങ്ങളുടെ വീഡിയോകള്‍ എടുത്തു. തങ്ങളുടെ കൈവശമുള്ള രേഖകള്‍ പോലും പരിശോധിക്കാന്‍ കൂട്ടാക്കാതെ വിസ വ്യാജമാണെന്ന് അവര്‍ അവകാശപ്പെട്ടുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്