ഡബ്ലിന്‍: അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ ഇന്ത്യന്‍ വംശജനായ വ്യക്തിക്ക് നേരെ വംശീയ ആക്രമണം. ഒരു കൂട്ടം അക്രമികള്‍ 40 ന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ വംശജനെ മര്‍ദ്ദിക്കുകയും ബലമായി നഗ്നനാക്കുകയും ചെയ്തു. ജൂലൈ 19 വൈകുന്നേരം ടാലയിലാണ് സംഭവം ഉണ്ടായത്.
കുട്ടികളോട് അനുചിതമായി പെരുമാറിയെന്ന് പേര് ആരോപിച്ചായിരുന്നു ആക്രമണം. പരിക്കുകളോടെ ടാല യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയെ ജൂലൈ 20 ന് ഡിസ്ചാര്‍ജ് ചെയ്തു. ആക്രമണത്തെ ഒരു വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി അധികൃതര്‍ അന്വേഷണം നടത്തിവരികയാണെന്ന് ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രമുഖ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംഭവത്തിന് വംശീയ സ്വഭാവം നല്‍കി ഈ അവകാശവാദങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിച്ചു. വിദേശ പൗരന്മാര്‍ക്കെതിരെ തെറ്റായ തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തുന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ഐറിഷ് നീതിന്യായ മന്ത്രി ജിം ഒ'കല്ലഗന്‍ അടുത്തിടെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
