പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ

NOVEMBER 22, 2025, 2:40 AM

ഡൽഹി: പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. 


ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാൻ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. 

vachakam
vachakam
vachakam


വ്യാഴാഴ്ചയാണ് പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. 


vachakam
vachakam
vachakam

ഡിസംബർ 24 പുലർച്ചെ 5.29 വരെ നിരോധനം തുടരുമെന്നാണ് പാകിസ്ഥാൻ വിശദമാക്കിയത്. നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. 


രണ്ട് ദിവസത്തിനുളളിൽ ഇത് സംബന്ധിയായ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പാകിസ്ഥാൻ ഏവിയേഷൻ അതോറിറ്റി വിശദമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam