'ഒരു നാടകത്തിനും, നുണകൾക്കും വസ്തുതകൾ മറച്ചുവെക്കാനാവില്ല': ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് മറുപടിയുമായി ഇന്ത്യ 

SEPTEMBER 27, 2025, 1:38 AM

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അസംബന്ധ നാടകത്തിന് യുഎൻ പൊതുസഭ സാക്ഷ്യം വഹിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ചു, അത് അവരുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണ്. എത്ര തന്നെ നാടകങ്ങൾക്കും നുണകൾക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ നയതന്ത്രജ്ഞനും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിന്റെ ആദ്യ സെക്രട്ടറിയുമായ പെറ്റൽ ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ സുരക്ഷാ കൗൺസിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ റെസിസ്റ്റൻസ് ഫ്രണ്ടിനെ പാകിസ്ഥാൻ സംരക്ഷിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. "ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടു. മുതിര്‍ന്ന പാക് സൈനികരും, ഉദ്യോഗസ്ഥരുമൊക്കെ പരസ്യമായി അവരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുമ്പോള്‍, പാക് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് എന്ത് സംശയമാണ് ഉണ്ടാകേണ്ടത്?

ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തെക്കുറിച്ചും പാക് പ്രധാനമന്ത്രി വിചിത്രമായ വിവരങ്ങളാണ് പങ്കുവച്ചത്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാണ്. മെയ് ഒമ്പത് വരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍, മെയ് പത്ത് ആയപ്പോള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിച്ചു"- ഗഹ്ലോട്ട് പറഞ്ഞു.

vachakam
vachakam
vachakam

ഭീകരവാദത്തെ വിന്യസിക്കുന്നതിലും, കയറ്റുമതി ചെയ്യുന്നതിലും ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യത്തിന് അതിനുവേണ്ടി ഏറ്റവും പരിഹാസ്യമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ തെല്ലും ലജ്ജയില്ലെന്ന് ഗെഹ്ലോട്ട് വിമര്‍ശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam