റെയ്ക്ജാവിക്: ആഗോളതാപനത്തിന്റെ ഫലമായി ഐസ്‌ലൻഡിൽ ആദ്യമായി കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.
കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിയാത്തതിനാൽ ഇതുവരെ ഐസ്‌ലൻഡിലോ അന്റാർട്ടിക്കയിലോ കൊതുകുകളെ കണ്ടെത്തിയിരുന്നില്ല. എന്നാൽ, താപനിലയിലെ വർധനവും മഞ്ഞുപാളികളുടെ തകർച്ചയും ഐസ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കാലാവസ്ഥയെ മാറ്റിമറിച്ചു.
പ്രജനനത്തിന് അനുകൂലമായ ചതുപ്പ് നിലങ്ങളും കുളങ്ങളും ഐസ് ലൻഡിലുളളതിനാൽ കൊതുകുകൾ പെരുകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐസ്‌ലാൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജന്തുശാസ്ത്രജ്ഞനായ മത്തിയാസ് ആൽഫ്രെഡ്സൺ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
ക്ജോസിലെ കിഡാഫെല്ലിൽ നിശാശലഭങ്ങളെ കുടുക്കാൻ ഉപയോഗിക്കുന്ന ഒരു കെണിയിൽ നിന്നാണ് കൊതുകുകളുടെ വിഭാഗത്തിലുള്ള ജീവികളെ കണ്ടെത്തിയത്. തണുപ്പിനെ ചെറുക്കാൻ കഴിവുള്ള കുലിസെറ്റ ആനുലാറ്റ എന്ന ഇനത്തിൽപ്പെട്ട കൊതുകുകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്