ജനീവ: ഗാസയില്‍ സ്ഥിതി അതിഗുരുതരമെന്ന് യു.എന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
'സംഘര്‍ഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ലഭ്യത അത്ഭുതപൂര്‍വമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു' ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ മുന്നറിയിപ്പില്‍ പറഞ്ഞു. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിക്കാനാണ് ഈ മുന്നറിയിപ്പ് ലക്ഷ്യമിടുന്നത്. ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയില്‍, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരില്‍ 3,000-ത്തിലധികം പേര്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്