യുണൈറ്റഡ് നേഷന്‍സ്: യമനില്‍ ഹൂതി വിമതര്‍ രണ്ട് യുഎന്‍ ഉദ്യോഗസ്ഥരെ തടവിലാക്കുകയും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്. സംഘര്‍ഷ ഭരിതമായ യമനിലെ സേവനം എങ്ങനെ തുടരുമെന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്ന് യുഎന്‍ അറിയിച്ചു.
ലോകഭക്ഷ്യ പരിപാടിയുടെ (ഡബ്ല്യുഎഫ്പി) ഉദ്യോഗസ്ഥരും ഹൂതികളുടെ പരിശോധന നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ആഭ്യന്തര, രാജ്യാന്തര സഹായ ഏജന്‍സികള്‍ക്കെതിരെ നടപടി തുടരുകയാണ്. ഇതുവരെ യുനിസെഫില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 55 യുഎന്‍ സന്നദ്ധപ്രവര്‍ത്തകരെ തടവിലാക്കിയിരുന്നു. ഇതില്‍ 12 പേരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
