ടെല്‍ അവീവ്: ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങളും ഹമാസ് കൈമാറി.
ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുമുണ്ട്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗാസക്കാരുള്‍പ്പടെ രണ്ടായിരത്തോളം പാലസ്തീനികളെയും മോചിപ്പിക്കും.
റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്