ഹോങ്കോങ്: വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ അറിയിച്ചു.
മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ട്.
ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതിൽ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു.
രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടുത്തം ആരംഭിച്ചത്. ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുള്ള എട്ട് കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്. ഹോങ്കോങ്ങിന്റെ വടക്കൻ ജില്ലയായ തായ് പോയിലെ വാങ് ഫുക്ക് കോർട്ടിലെ നിരവധി അപ്പാർട്ട്മെന്റ് ബ്ലോക്കുകളെ തീവിഴുങ്ങി.
തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജോൺ ലീ പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ആക്രമണം; ഊർജ്ജ മേഖല തകർന്നു;
അമേരിക്കൻ ബോംബുകൾക്കും തകർക്കാനായില്ല; തകർന്ന ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടിച്ച് മിസൈൽ
ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ