ഹോങ്കോങ്: ഹോങ്കോങിലെ തായ് പോയിലെ വാങ് ഫുക് കോര്‍ട്ട് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 94 ആയി ഉയര്‍ന്നു.
100ലേറെ പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്തു.
എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തില്‍ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 32 നില കെട്ടിടത്തിലാണ് തീപടര്‍ന്നത്.
20 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ആക്രമണം; ഊർജ്ജ മേഖല തകർന്നു;
അമേരിക്കൻ ബോംബുകൾക്കും തകർക്കാനായില്ല; തകർന്ന ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടിച്ച് മിസൈൽ
ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ