കനത്ത മഴയില്‍ കുന്നിടിഞ്ഞു: സിസിലിയില്‍ അതീവ ഗുരുതര സാഹചര്യം

JANUARY 27, 2026, 7:15 PM

സിസിലി: ചുഴലിക്കാറ്റിനെ തുടര്‍ന്ന് സിസിലിയില്‍ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞതാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ കാരണം. 

കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ഇതോടെ വീടുകളില്‍ പലതും അതീവ അപകടാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ആരംഭിച്ചതിന് പിന്നാലെ 1500 ലേറെ പേരെയാണ് മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്. ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചില്‍ വലിയൊരു വിള്ളലാണ് സിസിലി നഗരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്‌കെമിയിലെ മേയര്‍ പ്രതികരിക്കുന്നത്. വീണ്ടും മണ്ണിടിയുന്നത് ചരിത്ര പ്രാധാന്യമുള്ള സിസിലി നഗരത്തെ വിഴുങ്ങിക്കൊണ്ടാവുമെന്നുള്ള ആശങ്കയിലാണ് ആളുകള്‍ ഉള്ളത്. 

അതേസമയം അപകട മേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളില്‍ തന്നെ തുടരാനാണ് മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൂടാതെ നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. തീരദേശ നഗരമായ ഗേലയുമായി നിസ്‌കെമിയെ ബന്ധിപ്പിക്കുന്ന റോഡും അടച്ചു. 25000ത്തോളം ആളുകളാണ് നിസ്‌കെമിയിലുള്ളത്. നൂറുകണക്കിന് ആളുകള്‍ കഴിഞ്ഞ രണ്ട് രാത്രികളായി പ്രാദേശിക മൈതാനത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കന്‍ പ്രദേശങ്ങളില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam