ഹിമപാതം: എവറസ്റ്റില്‍ കുടുങ്ങി നിരവധി പര്‍വതാരോഹകര്‍, ഒരു മരണം 

OCTOBER 6, 2025, 7:47 PM

ബെയ്ജിങ്: എവറസ്റ്റ് കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതത്തില്‍ ഒരു പര്‍വതാരോഹകന്‍ (41) മരിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇതിനകം 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയുടെ ഭാഗത്തുള്ള കര്‍മ താഴ്‌വരയില്‍ ആയിരത്തിലധികം പര്‍വതാരോഹകര്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബര്‍ 1 മുതല്‍ ചൈനയില്‍ 8 ദിവസം അവധിയായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദര്‍ശിച്ചത്. എവറസ്റ്റ് കയറാനും നിരവധി ആളുകളുണ്ടായിരുന്നു. 

സഞ്ചാരികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam