സിയോള്‍: അഞ്ച് ദിവസമായി ദക്ഷിണ കൊറിയയില്‍ തുടരുന്ന പേമാരിയിലും പ്രകൃതി ക്ഷോഭത്തിലും 17 പേര്‍ മരിച്ചു. 11 പേരെ കാണാതായി. തലസ്ഥാനമായ സിയോളിലെ വടക്കുകിഴക്കന്‍ പട്ടണമായ ഗാപ്യോങ്ങില്‍ ഞായറാഴ്ച കനത്ത മഴയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരു വ്യക്തിയെ ഒഴുക്കില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ആഭ്യന്തര, സുരക്ഷാ മന്ത്രാലയം അറിയിച്ചു.
തെക്കന്‍ പട്ടണമായ സാഞ്ചിയോങ്ങില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. വിടുകള്‍ തകര്‍ന്നും മറ്റും 10 പേര്‍ മരിച്ചതായും നാല് പേരെ കാണാതായതായും മന്ത്രാലയം അറിയിച്ചു. 16 ാം തിയതി മുതലാണ് കൊറിയയില്‍ പേമാരി ആരംഭിച്ചത്.
തെക്കന്‍ നഗരമായ ഗ്വാങ്ജുവില്‍ ഒരാള്‍ മരിച്ചതായി മന്ത്രാലയ റിപ്പോര്‍ട്ട് പറയുന്നു. ഗ്വാങ്ജു, ഗാപ്യോങ് എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി ഏഴ് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം 4 മണി വരെ, ഏകദേശം 2,730 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര, സുരക്ഷാ മന്ത്രാലയ റിപ്പോര്‍ട്ട് പറയുന്നു. ഞായറാഴ്ച വൈകിട്ടോടെ മിക്ക പ്രദേശങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
