ഗാസ: പാലസ്തീന്‍ പോപ്പുലര്‍ ഫോഴ്‌സസ് നേതാവ് യാസര്‍ അബു ഷബാബിനെ കൊലപ്പെടുത്തിയത് ശത്രുക്കളുമായി സഹകരിച്ചതിനാലെന്ന വെളിപ്പെടുത്തലുമായി ഹമാസ്. വ്യാഴാഴ്ച ദക്ഷിണ ഗാസയിലെ റഫയില്‍ സായുധ സംഘമാണ് അബു ഷബാബിനെ കൊലപ്പെടുത്തിയത്.
അബു ഷബാബും അദേഹത്തിന്റെ സംഘവും ഇസ്രയേലി സൈന്യവുമായി സഹകരിച്ച് നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ദേശീയവും സാമൂഹികവുമായ വ്യക്തിത്വത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു എന്നും പാലസ്തീനിയന്‍ ജനതയുടെ മൂല്യങ്ങളുമായും പാരമ്പര്യങ്ങളുമായും യാതൊരു ബന്ധവുമില്ലെന്നും ഹമാസ് പറഞ്ഞു.
ഇസ്രയേലി ഭരണകൂടത്തിന് അവരുടെ ഏജന്റുമാരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ശത്രുവിനെ സേവിക്കുന്ന ഏതൊരാളും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമെന്നും ഹമാസ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലാണ് പോപ്പുലര്‍ ഫോഴ്‌സസിന്റെ തലവനായി അബു ഷബാബ് രംഗത്ത് വന്നത്. അബു ഷബാബിന്റെ പോപ്പുലര്‍ ഫോഴ്‌സസ് പാലസ്തീന്‍ വിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു.
അബു ഷബാബിന്റെ സംഘത്തിന് ആയുധങ്ങള്‍ നല്‍കിയിരുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് സമ്മതിച്ചിരുന്നു. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ അബു ഷബാബിന്റെ കൂട്ടാളികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
