ബന്ദികളുടെ 'വിടവാങ്ങല്‍ചിത്രം' പുറത്തുവിട്ട് ഹമാസ്; തിരികെയെത്തിക്കുമെന്ന് നെതന്യാഹുവും ട്രംപും

SEPTEMBER 20, 2025, 1:36 PM

ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ 'വിടവാങ്ങല്‍' എന്ന രീതിയില്‍ പോസ്റ്റര്‍ ഒരുക്കി ഹമാസിന്റെ സായുധ സേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാല്‍പ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങല്‍ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററില്‍ കാണാനാകുന്നത്. 

നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ വഴങ്ങലും കാരണം ഗാസ സിറ്റിയില്‍ സൈനിക നടപടി ആരംഭിക്കുമ്പോള്‍ ഒരു വിടവാങ്ങല്‍ ചിത്രമെന്നാണ് ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഖസം ബ്രിഗേഡ് ആണ് ശനിയാഴ്ച ഈ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കം. 1986 ല്‍ ലെബനനില്‍ കാണാതാവുകയും പിന്നീട് 2016 ല്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റന്‍ റോണ്‍ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവന്‍ ബന്ദികള്‍ക്കും ഹമാസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോണ്‍ അരാദ് 1, റോണ്‍ അരാദ് 2, റോണ്‍ അരാദ് 3 എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടവരുടേയും മരിച്ചവരുടേയും ചിത്രങ്ങള്‍ക്ക് താഴെയുള്ള പേര്. 

അതേസമയം 20 ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ ജീവനോടെ ഉണ്ട് എന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ 20 -ല്‍ താഴെ പേര്‍ മാത്രമായിരിക്കാം ജീവിച്ചരിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളാക്കപ്പെട്ടവരെ തിരികെ എത്തിക്കുമെന്നും ട്രംപും നെതന്യാഹുവും നിരന്തരം പറയുന്നതിനിടെയാണ് വിടവാങ്ങല്‍ ചിത്രമെന്ന പോസ്റ്റര്‍ ഒരുക്കി ഹമാസ് നേതാക്കള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ബന്ദികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇസ്രയേല്‍ ഗാസയില്‍ ശക്തമായ കരയാക്രമണം നടത്തുന്നതിനിടെ ബന്ദികളാക്കപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാണെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഗാസയില്‍ കരയാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam