ടെല്‍ അവീവ്: ഇസ്രയേലി സ്ത്രീകള്‍ക്കെതിരെ ഹമാസ് നടത്തിയ ലൈംഗികാതിക്രമങ്ങളുടെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റും സാക്ഷികളായത്.
മദ്ധ്യ ഇസ്രായേലില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയും ഇരകളിലൊരാളാണ്. ഒക്ടോബര്‍ ഏഴിന് ഇവരെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തരീതിയില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ ഇവരുടെ മൃതദേഹം റോഡില്‍ നിന്നാണ് കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഈ സ്ത്രീ അതിക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
ക്രൂരപീഡനത്തിനിരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്ത് 30ലധികം സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സന്നദ്ധപ്രവര്‍ത്തകരും സൈനികരും അറിയിച്ചു. ഇരകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, ജനനേന്ദ്രിയ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചിരുന്നു.
ഒരു സ്ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരിക്കുന്നതിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള ഭീകരരുടെ താവളത്തില്‍, രണ്ട് സൈനികരെ ജനനേന്ദ്രിയത്തില്‍ വെടിവച്ചാണ് കൊന്നത്. അതേസമയം, ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്